ചെരണ്ടത്തൂർ ബോംബ് സ്ഫോടനം : ഹരിപ്രസാദിനെതിരെ കേസെടുത്ത് പൊലീസ്

ചെരണ്ടത്തൂരില്‍ ബോംബ്‌ നിർമ്മാണത്തിനിടെയിൽ ഉണ്ടായ  സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആര്‍എസ്‌എസ്‌ പ്രവര്‍ത്തകൻ ഹരിപ്രസാദിനെതിരെ പൊലീസ് കേസെടുത്തു.വടകര പൊലീസാണ് കേസെടുത്തത്.

ബുധനാഴ്‌ച വൈകിട്ട് ഏഴോടെയാണ് ഹരിപ്രസാദിന്‍റെ വീട്ടില്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ സാരമായി പരിക്കേറ്റ ഇയാളുടെ കൈപ്പത്തികള്‍ ചിതറിപ്പോയിരുന്നു. ഹരിപ്രസാദ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

നാടന്‍ ബോംബ് നിര്‍മാണത്തിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഓലപ്പടക്കത്തിന്റെ അവശിഷ്ടങ്ങൾ പ്രദേശത്ത് നിന്ന്  പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് സംഘം ഹരിപ്രസാദിന്റെ വീട്ടില്‍ പരിശോധന നടത്തും.

Post a Comment

Previous Post Next Post