റവന്യൂ അവാർഡുകൾ പ്രഖ്യാപിച്ചു. കൊയിലാണ്ടിയ്ക്ക് ഇത് സന്തോഷ നിമിഷം. മികച്ച ഉദ്യോഗസ്ഥർക്കുള്ള പുരസ്കാരം നേടിയ മൂന്ന് വില്ലേജ് ഓഫീസർമാരിൽ രണ്ടുപേർ കൊയിലാണ്ടി സ്വദേശികൾ




പന്തലായിനി വില്ലേജ് ഓഫീസർ ജയൻ വരിക്കോളി, എന്ന്  കേൾക്കുമ്പോൾ  സത്യത്തിൽ ആരുമൊന്നു ഭയക്കും. അദ്ദേഹത്തിൻറെ കാർക്കശ്യ സ്വഭാവവും , അദ്ദേഹത്തിൻറെ ജോലിയോടുള്ള ആത്മാർത്ഥതയുമാണ് മികച്ച ഉദ്യോഗസ്ഥൻ എന്ന പട്ടം  ലഭിക്കാൻ ഒരുപക്ഷേ ഇടയായിട്ടു ണ്ടാവുക.
സംസ്ഥാനത്തെ റവന്യൂ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ മൂന്ന് വില്ലേജ് ഓഫീസർമാരിൽ രണ്ടുപേർ കൊയിലാണ്ടിക്കാരാണ് എന്നത് കൊയിലാണ്ടിയെ സംബന്ധിച്ച് വലിയ സന്തോഷം പകരുന്നതാണ്. ജയൻ വരിക്കോളിയ്കൊപ്പം ചേമഞ്ചേരി വില്ലേജ് ഓഫീസർ സുരേഷ് മാവിലാരിയ്ക്കും  അവാർഡ് ലഭിച്ചിട്ടുണ്ട്. 
സർക്കാറിനെയും പൊതുജനങ്ങളുടെയും സഹായത്തോടെയും സഹകരണത്തോടെയും ആണ് തനിക്ക് പ്രവർത്തിക്കാൻ കഴിയുന്നതെന്ന് ജയൻ വരിക്കോളി പറഞ്ഞു.


പുരസ്കാരത്തിന് അടിസ്ഥാനം എന്നത്  ഇവയാണ്

പൊതുജനങ്ങൾക്കുള്ള സേവനം ഗവൺമെൻറ് കാര്യങ്ങൾ എന്നീ മേഖലയിലെ പ്രവർത്തനങ്ങൾ വിലയിരുത്തി പോയിൻറ് നൽകി കൂടുതൽ പോയിൻറ് ലഭിക്കുന്നവർക്ക് ആണ് പുരസ്കാരം ലഭിക്കുക. കെട്ടിടനികുതി പിരിവ്, കുടിശ്ശിക പിരിവ്, ഫയലുകൾ, ഫയൽ സൂക്ഷിക്കുന്നതിലുള്ള കാര്യക്ഷമത, പോക്കുവരവ് ചെയ്യൽ, സർട്ടിഫിക്കറ്റ് ഇഷ്യു ചെയ്യുന്ന കാര്യത്തിലെ മികവ്, ഓഫീസിലെ പ്രവർത്തനങ്ങൾ , പൊതു ജനങ്ങൾക്ക് ഉപകരിക്കുന്ന ഓഫീസ് സംവിധാനങ്ങൾ ഉണ്ടോ, എന്നീ കാര്യങ്ങളാണ് പരിശോധനാ വിധേയമാക്കുക എന്ന് അദ്ദേഹം പറഞ്ഞു.
വിയൂർ സ്വദേശിയാണ് ജയൻ വരിക്കോളി.രണ്ടു വർഷമായി പന്തലായിനി വില്ലേജ് ഓഫീസറായി ജോലി ചെയ്യുകയാണ്. നേരത്തെ ചേമഞ്ചേരി വില്ലേജ് ഓഫീസറായും പ്രവർത്തിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post