ബാലുശ്ശേരിയിൽ അപകടാവസ്ഥയിലുള്ള കലുങ്കിന് മുകളിൽ അർദ്ധരാത്രിയിൽ ; ടാറിംഗിന് മുന്നോടിയായുള്ള പ്ലാസ്റ്ററിംഗ് നടത്തി

ബാലുശ്ശേരിയിൽ അപകടാവസ്ഥയിലായ കലുങ്കിന് മുകളിലൂടെ അർദ്ധരാത്രിയിൽ  ടാറിംഗിന് മുന്നോടിയായുള്ള പ്ലാസ്റ്ററിംഗ് നടത്തി.

കൊയിലാണ്ടി - എടവണ്ണപ്പാറ സ്റ്റേറ്റ് ഹൈവേ കടന്നുപോകുന്ന തേനാക്കുഴി വളവിലെ കലുങ്കിന് മുകളിലൂടെയാണ് പ്രവൃത്തി നടക്കുന്നത്. കലുങ്കിന്റെ വടക്ക് ഭാഗത്തെ ഭിത്തി പൂര്‍ണ്ണമായും പൊട്ടിപൊളിഞ്ഞു കിടക്കുകയാണ്. ഇതിന്റെ അപകടാവസ്ഥയെക്കുറിച്ച്‌ പല തവണ നാട്ടുകാര്‍ പ്രവൃത്തിയെടുക്കുന്നവരെ അറിയിച്ചതാണ്. 

എന്നാൽ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രി തന്നെ ടാറിംഗിന് മുന്നോടിയായുള്ള പ്ലാസ്റ്ററിംഗ് നടത്തിക്കഴിഞ്ഞു.
നാട്ടുകാര്‍ തങ്ങളുടെ പരാതി കഴിഞ്ഞ ദിവസം പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനും, സ്ഥലം എം.എല്‍ എ.കെ.എം. സച്ചിന്‍ ദേവിനേയും അറിയിച്ചിരിക്കുകയാണ്. ഇവരില്‍ നിന്നും അനുകൂല മറുപടി ലഭിക്കുമെന്നും കലുങ്ക് മാറ്റിപ്പണിയാന്‍ ആവശ്യമായ നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

സമാനമായ മറ്റൊരു കലുങ്ക് അറപ്പീടിക മരപ്പാലം സ്റ്റോപ്പിനു സമീപം പുതുക്കിപ്പണിയാതെ ടാറിംഗ് നടത്താനുള്ള ശ്രമത്തിനെതിരെ പ്രദേശ വാസികള്‍ പരാതി നൽകുകയും തുടര്‍ന്ന് കലുങ്ക് പൊളിപ്പിച്ച്‌ പുതുക്കിപ്പണിയാന്‍ ഉത്തരവ് ഇറക്കുകയുമായിരുന്നു.

Post a Comment

Previous Post Next Post