പോക്സോ കേസില്‍ ഉള്‍പ്പെട്ട പ്രായപൂര്‍ത്തിയാകാത്ത ഇരയുടെ വിവരം വെളിപ്പെടുത്തുന്ന തരത്തില്‍ വിഡിയോ പ്രചരിപ്പിച്ചയാളെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് കൂടത്തായി സ്വദേശി ശ്രീധരന് ഉണ്ണിയെ (ശ്രീധരന് ഇളമന -40) ആണ് വഴിക്കടവ് സബ് ഇന്‍സ്പെക്ടര്‍ ഒ.കെ. വേണു അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം ഇരയുടെ വിവരം വെളിപ്പെടുത്തുന്നത് കുറ്റകരമാണെന്നിരിക്കെയാണ് യുവാവ് ഇത്തരത്തില്‍ സമൂഹ മാധ്യമം വഴി വിഡിയോ പ്രചരിപ്പിച്ചത്.
പോക്സോ നിയമപ്രകാരം വഴിക്കടവ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാന ബാലാവകാശ കമീഷനും ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതികള്‍ ലഭിച്ചിരുന്നു. വഴിക്കടവ് ഇന്‍സ്പെക്ടര്‍ പി. അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച്, സമൂഹ മാധ്യമം വഴി പ്രചരിപ്പിച്ചയാളുകളെ കണ്ടെത്താനായി നടത്തിയ നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് പ്രതി കോഴിക്കോട്ടുനിന്ന് പിടിയിലായത്. വിഡിയോ ചിത്രീകരിച്ച വഴിക്കടവ് വട്ടപ്പാടം സ്വദേശി സല്മാന് സല്ലുവിനെ നേരത്തേ വഴിക്കടവ് പൊലീസ് ഇതേ കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു.
പ്രതി റെക്കോഡ് ചെയ്ത് പങ്കുവെച്ച വിഡിയോ നിരവധി ആളുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഷെയര്‍ ചെയ്തിട്ടുണ്ട്. ഷെയര്‍ ചെയ്തയാളുകളെ പൊലീസ് നിരീക്ഷിച്ചു വരവെയാണ് കൂടത്തായി സ്വദേശി അറസ്റ്റിലാകുന്നത്. പ്രത്യേക അന്വേഷണ സംഘത്തില്‍ വഴിക്കടവ് എ.എസ്.ഐ കെ. മനോജ്, പൊലീസുകാരായ ഇ.എന്‍. സുധീര്‍, കെ. അഭിലാഷ്, എസ്. പ്രശാന്ത് കുമാര്‍ എന്നിവരും ഉണ്ടായിരുന്നു.
Post a Comment