കലക്ടറേറ്റിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ബാലുശ്ശേരി സ്വദേശിനിക്കെതിരെ അന്വേഷണം ആരംഭിച്ച് പൊലീസ്

ക​ല​ക്ട​റേ​റ്റി​ലെ എ.​ഡി.​എ​മ്മി​ന്‍റെ ഓ​ഫി​സും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളും ദു​രു​പ​യോ​ഗം ചെ​യ്​​തെ​ന്ന പ​രാ​തി​യി​ൽ യു​വ​തി​ക്കെ​തി​​രെ പൊ​ലീ​സ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി​നി സ്മി​ത​ക്കെ​തി​രെ​യാ​ണ്​ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. എ.​ഡി.​എം സി. ​മു​ഹ​മ്മ​ദ്​ റ​ഫീ​ഖി​ന്‍റെ പ​രാ​തി​യി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ്​ ഇ​വ​ർ​ക്കെ​തി​രെ കേ​​സെ​ടു​ത്ത​ത്.

യു​വ​തി സ​ർ​ക്കാ​ർ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത്​ യു​വാ​വി​ൽ​നി​ന്ന് ​മൂ​ന്ന​ര​ല​ക്ഷം ത​ട്ടി​യ​താ​യി പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു. ക​ല​ക്ട​റേ​റ്റി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്താ​ണ്​ ത​ട്ടി​പ്പ്​ ന​ട​ത്തി​യ​തെ​ന്നാ​ണ്​ ക​ണ്ണൂ​ർ ത​ളി​പ്പ​റ​മ്പ്​ സ്വ​ദേ​ശി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക്​ മൊ​ഴി ന​ൽ​കി​യ​ത്. എ​ന്നാ​ൽ, യു​വാ​വ്​ പ​രാ​തി ന​ൽ​കാ​ൻ കൂ​ട്ടാ​ക്കി​യി​ട്ടി​ല്ല. അ​തി​നാ​ൽ സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക്​ പൊ​ലീ​സ്​ ക​ട​ന്നി​ട്ടി​ല്ല.

യു​വ​തി​ക്കെ​തി​രെ നേ​ര​ത്തെ​യും ആ​രോ​പ​ണ​ങ്ങ​ളു​യ​ർ​ന്ന​താ​യി പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്​​തെ​ന്ന്​ എ.​ഡി.​എം ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ്​ കേ​സ്​ ര​ജി​സ്റ്റ​ർ ​ചെ​യ്ത​തെ​ന്നും ന​ട​ക്കാ​വ്​ സി.​ഐ പ​റ​ഞ്ഞു.

Post a Comment

Previous Post Next Post