അംബേദ്കർ ഗ്രാമം പദ്ധതി: നെല്ലിക്കുന്ന് കോളനിയിൽ സമഗ്ര വികസനം

അംബേദ്കർ ഗ്രാമം പദ്ധതയിൽ  ഉൾപ്പെടുത്തി നെല്ലിക്കുന്ന് കോളനിയിൽ നടപ്പിലാക്കുക സമഗ്ര വികസനം.  പ്രവർത്തി നടപ്പിലാക്കുന്നതിനെക്കുറിച്ച് ചർച്ചചെയ്യാൻ  കെ.എം സച്ചിൻ ദേവ് എം എൽ എ യുടെ അധ്യക്ഷതയിൽ കോളനിയിൽ യോഗം ചേർന്നു. 40 വീടുകളുള്ള കോളനിയിൽ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ആറ് നടപ്പാതകൾ, റോഡ്‌, കുടിവെള്ള വിതരണം, കിണർ, പമ്പ്ഹൗസ്, മോട്ടോർ എന്നിവ സ്ഥാപിക്കും. നിലവിലെ കുടിവെള്ള ടാങ്ക് അറ്റകുറ്റപ്പണി നടത്തി നവീകരിക്കും.

ജില്ലാനിർമ്മിതി കേന്ദ്രമാണ് പ്രവർത്തി നടത്തുക. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ എം ബാലരാമൻ, മെമ്പർമാരായ ഗീത പുളിയാറയിൽ, രേഖ കടവത്ത്, ജില്ലാനിർമ്മിതി കേന്ദ്രം എ പി എം ഡെന്നീസ് മാത്യു, അസിസ്റ്റന്റ് എഞ്ചിനീയർ മാക്സിൻജോൺ , സി എം ബാബു തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post