കേരളത്തില്‍ അക്രമം വര്‍ധിക്കുന്നുവെന്നും ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നൂവെന്നും ചൂണ്ടികാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് യു ഡി എഫ് പ്രക്ഷോഭം തുടങ്ങുന്നു.
മാര്‍ച്ച് മാസം നാലിന് യുഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കളക്‌ട്രേറ്റുകളിലേക്കും ധര്‍ണ്ണ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു. ഗുണ്ടാ സംഘങ്ങളെയും ലഹരിമാഫിയേയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പൊലീസും സിപിഎമ്മും സ്വീകരിക്കുന്നതെന്നും ഇതിന് അവസാനമുണ്ടാക്കാനാണ് യു ഡി എഫ് പ്രക്ഷോഭമെന്നും ഹസന്‍ വിവരിച്ചു.
കേരളത്തില്‍ ദിനം പ്രതിവര്‍ധിച്ചുവരുന്ന രാഷ്ട്രീയ കൊലപാതകങ്ങളും ഗുണ്ടാഅക്രമങ്ങളും സ്ത്രീകള്‍ക്കും കൂട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളും മൂലം സംസ്ഥാനത്തെ ക്രമസമാധാന നില പൂര്‍ണ്ണമായും തകര്‍ന്നൂവെന്നും അതിന് ഉത്തരവാദിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് മാര്‍ച്ച് മാസം നാലിന് യുഡിഎഫിന്റെ നേതൃത്വത്തിൽ ധര്‍ണ്ണ നടത്തുമെന്ന് യു ഡി എഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ പറഞ്ഞു.
ഗുണ്ടാ സംഘങ്ങളെയും ലഹരിമാഫിയേയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പോലീസും സിപിഎമ്മും സ്വീകരിക്കുന്നത്. കൊലപാതക ഭീകരതയില്‍ നടുങ്ങി നില്‍ക്കുകയാണ് കേരളം. പിണറായിവിജയന്റെ ഭരണത്തില്‍ സംസ്ഥാനം സമാനതകളില്ലാത്ത ഗുണ്ടാവിളയാട്ടങ്ങള്‍ക്കാണ് സാക്ഷ്യംവഹിക്കുന്നത് .പോലീസ് നോക്കുകുത്തിയായി. പോലീസിന്റെ രാഷ്ട്രീയവത്കരിച്ചതിന്റെ അനന്തരഫലമാണ് കേരളം ഇന്ന് അനുഭവിക്കുന്നത്.പിണറായി വിജയന്‍ മുഖ്യമന്ത്രിയായി അധികാരമേറ്റതിനു ശേഷം 56 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നത് . വിവാഹവേദികള്‍ പോലും കുരുതിക്കളങ്ങളായി മാറി. രാഷ്ട്രീകൊലപാതകങ്ങളില്‍ 30 എണ്ണത്തിലും പ്രതിസ്ഥാനത്ത് സിപിഎമ്മാണ്. തൊട്ടുപിറകില്‍ 13 എണ്ണത്തില്‍ പ്രതിസ്ഥാനത്ത് ബിജെപിയുമുണ്ട്. അരുംകൊല രാഷ്ട്രീയത്തിന് അറുതിവരുത്തേണ്ട സമയം അതിക്രമിച്ചു. നിരവധി കുടുംബങ്ങളെ അനാഥമാക്കാന്നു അക്രമപരമ്പരകള്‍ക്ക് അന്ത്യം കുറിക്കേണ്ടത് അനിവാര്യമാണെന്നും ഹസ്സന്‍ പറഞ്ഞു.
സെക്രട്ടേറിയറ്റ്, എറണാകുളം, കോഴിക്കോട് കളക്‌ട്രേറ്റുകള്‍ ഉള്‍പ്പടെ മൂന്ന് കേന്ദ്രങ്ങളിലായി നടക്കുന്ന ധര്‍ണ്ണയില്‍ യുഡിഎഫ് എംപിമാര്‍,എംഎല്‍എമാര്‍,
തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാര്‍,
യുഡിഎഫ് നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
Post a Comment