ആഴ്ചച്ചന്ത പുനരാരംഭിച്ചു

കായക്കൊടി ഗ്രാമപഞ്ചായത്തിൽ ആഴ്ചച്ചന്ത പുനരാരംഭിച്ചു. ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഒ.  പി. ഷിജിൽ നിർവഹിച്ചു. കാർഷിക വികസന -കർഷക ക്ഷേമ വകുപ്പിന്റെ സഹായത്തോടെയാണ് ചന്തയുടെ പ്രവർത്തനം. കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾ വിൽക്കാനും പൊതുജനങ്ങൾക്ക് ഗുണമേന്മയുള്ള പച്ചക്കറികൾ കുറഞ്ഞ വിലയ്ക്ക് വാങ്ങാനും സാധിക്കും. കൃഷി ഓഫീസർ നസറിയ, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ഉമ, വാർഡ് മെമ്പർ ജലജ, കാർഷിക വികസന സമിതി അംഗങ്ങൾ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post