കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിഷൻ 2021-26 ൻ്റെ ഭാഗമായി കൊയിലാണ്ടി ഉപജില്ലയിൽ കെ.കെ കിടാവ് മെമ്മോറിയൽ യു.പി സ്കൂളിലെ സ്വാതിയ്ക്ക് സ്നേഹഭവനമൊരുങ്ങുന്നു.സ്നേഹഭവനത്തിൻ്റെ കോൺക്രീറ്റ് ഞായറാഴ്ച നടന്നു.
ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ താമസിക്കുന്ന പ്രസാദിൻ്റെ രണ്ട് പെൺമക്കളിൽ ഇളയവളാണ് സ്വാതി. ചെറു പ്രായത്തിൽ തന്നെ കണ്ണിന് കാൻസർ ബാധിച്ച് ചികിൽസിച്ചു വരുന്നു. സ്വാതിയുടെ മൂത്ത സഹോദരിക്കാകട്ടെ ജൻമനാ ബുദ്ധിമാന്ദ്യമുള്ളവളും അപസ്മാര രോഗിയുമാണ.പ്രവാസിയായിരുന്ന പ്രസാദ് തൻ്റെ സമ്പാദ്യങ്ങളത്രയും മക്കളുടെ ചികിത്സക്കായാണ് വിനിയോഗിച്ചത്. മക്കളുടെ ചികിൽസക്ക് വേണ്ടി പ്രവാസ ജീവിതം മതിയാക്കി ഇപ്പോൾ നാട്ടിൽ പെയിൻ്റിംഗ് ജോലിക്ക് പോവുകയാണ് ഈ അച്ഛൻ.
6 അപേക്ഷകൾ കിട്ടിയതിൽ ഏറ്റവും അർഹതപ്പെട്ട കുടുംബമാണ് സ്വാതിയുടേത്.
ഉപജില്ല തലത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ശ്രീമതി പി.പി സുധ ചെയർപേഴ്സനായും സ്കൗട്ട്സ് ലോക്കൽ സെക്രട്ടറി ബഷീർ വടക്കയിൽ കൺവീനറായും സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.
ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ചെയർപേഴ്സണായും എൽ എ സെക്രട്ടറി ബഷീർ വടക്കയിൽ കൺവീനറായുമുള്ള പ്രാദേശിക സംഘാടക സമിതിയാണ് വീട് നിർമാണത്തിന് നേതൃത്വം വഹിക്കുന്നത് .മാർച്ച് 31ന് മുമ്പ് വീടുപണി പൂർത്തീകരിക്കാനാണ് സംഘാടക സമിതിലക്ഷ്യമിടുന്നത് .ഉപജില്ലയിലെ മുഴുവൻ അധ്യാപകരിൽ നിന്നും സംഭാവനകൾ സ്വരൂപിച്ചിട്ടുണ്ട്.തുടർന്നും സംഭാവനകൾ ലഭിച്ചാൽ മാത്രമേ സ്നേഹഭവനത്തിൻ്റെ പണിപൂർത്തീകരിക്കാൻ കഴിയൂ.
ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിൻ്റെ പൂക്കാട് ശാഖയിൽ സ്നേഹഭവനത്തിനായി എക്കൗണ്ട് തുടങ്ങിയിട്ടുണ്ട്
സംഭാവനകൾ അയക്കേണ്ട എക്കൗണ്ട് നമ്പർ
Account No.CMN10001001010581
IFSC .ICIC0000103
ചേമഞ്ചേരി സർവീസ് സഹകരണ ബാങ്ക്
ഗൂഗിൾ പേ നമ്പർ
9946665125
വി.കെ സാബിറ (ട്രഷറർ)
Post a Comment