കൂട്ടാലിട: ഖനന മാഫിയയിൽ നിന്നും ചെങ്ങോടുമലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ഡി സി.സി. പ്രസിഡന്റ് അഡ്വ: കെ. പ്രവീൺ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു.
ചെങ്ങോടു മല സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന വിദഗ്ധ സംഘത്തിന്റെ ശുപാർശ അംഗീകരിക്കുക. പൊളിച്ച ടാങ്ക് പുനർനിർമ്മിച്ച് ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മാർച്ചും ധർണ്ണയും നടത്തിയത്.
Post a Comment