*നവീകരിച്ച പെരുവട്ടൂർ എൽ പി സ്കൂൾ റോഡിന്റെയും പുതുതായി നിർമ്മിച്ച വരുണ്ട റോഡിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ നിർവഹിച്ചു.*

കൊയിലാണ്ടി നഗരസഭയിലെ 16 റാം വാർഡിൽ (2021-22) വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പെരുവട്ടൂർ എൽ പി സ്കൂൾ റോഡിന്റെയും പുതുതായി നിർമ്മിച്ച വരുണ്ട റോഡിന്റെയും ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപാട്ട് നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ സത്യൻ,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.കെ അജിത്ത് മാസ്റ്റർ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിൽ വാർഡ് കൗൺസിലർ ജിഷാ പുതിയേടത്ത് അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണൻ ടി കെ, വിപിൻ കുമാർ എം, പ്രമോദ് പണിക്കർ, മിഥുൻ കുമാർ കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ.ബാലകൃഷ്ണൻ സ്വാഗതവും സിബിൻ കണ്ടത്തനാരി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post