കോവിഡാനന്തര മെഗാ മെഡിക്കല്‍ ക്യാമ്പ്

പേരാമ്പ്ര ഗ്രാമപഞ്ചായത്തും കോഴിക്കോട് മെഡിക്കല്‍ കോളേജും സംയുക്തമായി കോവിഡാനന്തര മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. മാര്‍ച്ച് 21,22 തിയ്യതികളില്‍  പേരാമ്പ്രയിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പിന്റെ സംഘാടക സമിതി രൂപീകരണ യോഗം പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് ഉദ്ഘാടനം ചെയ്തു. 

വൈസ് പ്രസിഡന്റ് കെ.എം റീന അധ്യക്ഷത വഹിച്ചു. എസ്.കെ സജീഷ്, അഭിലാഷ് തിരുവോത്ത്, ടി.ശിവാനന്ദന്‍, കെ.പ്രിയേഷ്, സഫ മജീദ്, കെ.ആര്‍ ഇബ്രാഹിം, ഒ.പി മൂഹമ്മദ്, സി.കെ ചന്ദ്രന്‍, എ.കെ തറുവയിഹാജി, അര്‍ജുന്‍ കറ്റയാട്ട്് എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ വിനോദ് തിരുവോത്ത് നന്ദി പറഞ്ഞു.

ക്യാമ്പ് ഡയറക്ടറായി എസ്.കെ സജീഷ്, കോ-ഓര്‍ഡിനേറ്ററായി പേരാമ്പ്ര താലൂക്കാശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സരിത്ത്, ട്രഷററായി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം റീന എന്നിവരെ തിരഞ്ഞെടുത്തു.

Post a Comment

Previous Post Next Post