മണ്ണെണ്ണ പെര്‍മിറ്റ്: പരിശോധന ഫെബ്രുവരി 27 ന്
പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ജനുവരി 16 ന് നടത്താനിരുന്ന മത്സ്യബന്ധന യാനങ്ങളുടെയും എഞ്ചിനുകളുടെയും പരിശോധന ഫെബ്രുവരി 27ന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് വരെ ജില്ലയിലെ 27 കേന്ദ്രങ്ങളില്‍ നടക്കും. മുമ്പ് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള മത്സ്യബന്ധന യാന ഉടമകള്‍ യാനവും എഞ്ചിനും മറ്റുഅനുബന്ധ രേഖകളും സഹിതം മുമ്പ് നിശ്ചയിക്കപ്പട്ടിട്ടുള്ള കേന്ദ്രങ്ങളില്‍ രാവിലെ തന്നെ ഹാജരാകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 0495 2383780.
ക്വട്ടേഷന്‍
സിവില്‍ സ്റ്റേഷനിലെ അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍(ജനറല്‍) കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് 2021-22 സാമ്പത്തിക വര്‍ഷത്തില്‍(സ്വന്തമായി ഇ-കാര്‍ ലഭ്യമാകുന്നതുവരെ)എസി കാര്‍/എസി ജീപ്പ് (ഡ്രൈവര്‍ ഉള്‍പ്പെടെ)പ്രതിമാസ വാടകയ്ക്ക് നല്‍കാന്‍ താല്‍പര്യമുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് 0495 2371055.
ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് നിയമനം
തലക്കുളത്തൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് നിയമിക്കുന്നു. കൂടിക്കാഴ്ച്ച മാര്‍ച്ച് അഞ്ചിന് രാവിലെ 11 മണിക്ക് മെഡിക്കല്‍ ഓഫീസറുടെ ചേംബറില്‍ നടക്കും. കേരള അംഗീകൃത ഡി ഫാം കോഴ്സ്, കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം. ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷ ബയോഡാറ്റ സഹിതം മാര്‍ച്ച് മൂന്നിന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ഓഫീസില്‍ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് 0495 2853005.
സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു
വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സിലെ ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സിലേയ്ക്ക് താല്‍കാലിക സൈക്കോളജിസ്റ്റിനെ (ഫീമെയില്‍) നിയമിക്കുന്നു. കൂടികാഴ്ച രാവിലെ 11 മണിക്ക്. യോഗ്യത: സൈക്കോളജി\ക്ലിനിക്കല്‍ സൈക്കോളജിയിലുള്ള ബിരുദം/ബിരുദാനന്തരബിരുദം. ഫോണ്‍: 9447231307
എഡ്യുക്കേറ്റര്‍ നിയമനം
വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്സിലെ ഗവ.ചില്‍ഡ്രന്‍സ് ഹോം ഫോര്‍ ഗേള്‍സില്‍ 2022-23 അധ്യായന വര്‍ഷത്തേക്ക് എഡ്യുക്കേറ്റര്‍ (ഫീമെയില്‍) തസ്തികയിലേക്കുള്ള കൂടികാഴ്ച മാര്‍ച്ച് നാലിന് ഉച്ചക്ക് 2 മണിക്ക് നടക്കും. പ്രായ പരിധി 25 മുതല്‍ 40 വരെ.
യോഗ്യത: ബി.എഡ് 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 9447231307
കാപ്പാട് ബീച്ചില്‍ ടിക്കറ്റിങ് സ്റ്റാഫ് ഒഴിവ്
ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) കാപ്പാട് ബ്ലൂഫ്‌ലാഗ് ബീച്ചില്‍ ടിക്കറ്റിങ് സ്റ്റാഫ് തസ്തികയില്‍ ഒരു ഒഴിവ്. താല്‍ക്കാലിക നിയമനം ആയിരിക്കും. 45 വയസ്സാണ് പ്രായപരിധി. യോഗ്യത +2. അപേക്ഷകര്‍ കോഴിക്കോട് ജില്ലയില്‍ ഉള്ളവരായിക്കണം. സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), മാനാഞ്ചിറ, കോഴിക്കോട്- 673001 എന്ന വിലാസത്തില്‍ അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 12. വിവരങ്ങള്‍ക്ക് 0495-2720012 എന്ന നമ്പറില്‍ ബന്ധപ്പെടുക
Post a Comment