ഡ്രൈവറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കുറ്റ്യാടി - കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകള്‍ പണിമുടക്കി.
പേരാമ്പ്ര കല്ലോട് ബസ് നിര്‍ത്തി കുട്ടികളെ കയറ്റാത്തതിനെ തുടര്‍ന്ന് കോളജ് വിദ്യാര്‍ഥികളും 'കടുവ' ബസിലെ ജീവനക്കാരും തമ്മില്‍ നേരത്തെ വാക് തര്‍ക്കമുണ്ടായിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ കുറ്റ്യാടിക്ക് പോയ ബസ് കല്ലോട് സ്റ്റോപില് നിര്‍ത്താതെ പോയെന്നാരോപിച്ച് ഒരു സംഘം വിദ്യാര്‍ഥികള്‍ കുറ്റ്യാടി ബസ് സ്റ്റാന്‍ഡില്‍ വെച്ച് ഡ്രൈവര്‍ മൂരികുത്തി സ്വദേശി സാജിദിനെ (31) മര്‍ദിച്ചെന്നാണ് ആരോപണം. പരിക്കേറ്റ ഡ്രൈവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.
Post a Comment