മേപ്പയ്യൂർ കമ്പിളിക്കുന്ന് – മാവുള്ളപറമ്പ് കുടിവെള്ള പദ്ധതി വിതരണോദ്ഘാടനം ചെയ്തു

കമ്പിളിക്കുന്ന് – മാവുള്ളപറമ്പ് കുടിവെള്ള പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി. എളമ്പിലാട് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി തുടക്കം കുറിച്ച ബൈത്തുറഹ്മ – കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള കമ്പിളിക്കുന്ന്-മാവുള്ളപറമ്പ് കുടിവെള്ള പദ്ധതിയുടെ വിതരണോദ്ഘാടനം ടി.ടി ഇസ്മയിൽ നിർവ്വഹിച്ചു.

ശാഖ മുസ് ലിം ലീഗ്‌ പ്രസിഡൻ്റ് പി.പി.സി മൊയ്തി അധ്യക്ഷനായി. എ.വി അബ്ദുല്ല, ഡോ:പി മുഹമ്മദ്, എം.കെ അബ്ദുറഹ്മാൻ, എം.എം അഷ്റഫ്, വി മുജീബ്, മുജീബ് കോമത്ത്,അഷീദ നടുക്കാട്ടിൽ, റാബിയ എടത്തിക്കണ്ടി, സറീന ഒളോറ, ഷർമിന കോമത്ത്, കെ.കെ റഫീഖ്, ഷരീഫ് ടി.കെ, എം.കെ കുഞ്ഞമ്മത്, കെ ലബീബ് അഷറഫ് എന്നിവർ സംസാരിച്ചു. പ്രദേശത്തെ 41 വീടുകളിലേക്കുള്ള കുടിവെള്ള വിതരണ കണക്ഷനാണ് നൽകിയത്.

Post a Comment

Previous Post Next Post