പതിനായിരം രൂപയടങ്ങിയ പേഴ്‌സും രേഖകളും നഷ്ടപ്പെട്ടു

പതിനായിരം രൂപയടങ്ങിയ പേഴ്‌സും രേഖകളും നഷ്ടപ്പെട്ടതായി പരാതി. ഇന്ന് (26/2/2022) രാവിലെ വടകരയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. 

പതിനായിരം രൂപയടങ്ങുന്ന പേഴ്‌സും  ആധാർ കാർഡ്, പാൻകാർഡ്, എടി.എം. കാർഡ് എന്നിവയാണ് നഷ്ടപ്പെട്ടത്.

കൊയിലാണ്ടി കോതമംഗലം പുത്തൻ വളപ്പിൽ അനിഷയുടെതാണ് നഷ്ടപ്പെട്ട പണവും പേഴ്‌സും. ഇന്ന് കാലത്ത് 8.30ന് വടകരയിനിന്ന് കെ എസ് ആർ ടി സി ബസ്സിൽ യാത്ര ചെയ്തിരുന്നു. കണ്ടു കിട്ടുന്നവർ 8156902964 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്ന് അറിയിച്ചിരിക്കുന്നു. കോഴിക്കോട് സ്‌റ്റേഷനിൽ പരാതി കൊടുത്തതായി ഇവർ പറഞ്ഞു.

Post a Comment

Previous Post Next Post