പെരുവണ്ണാമൂഴി എസ്റ്റേറ്റ് മുക്കിനു സമീപം ഓട്ടോറിക്ഷ പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർത്ഥികൾക്കും ഓട്ടോ ഡ്രൈവർക്കും പരിക്ക്. ഫാത്തിമ എ യു പി സ്കൂളിലേക്ക് കുട്ടികളുമായി ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട് ഭാഗത്തു നിന്നു വന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു പോസ്റ്റിലിടിക്കുകയായിരുന്നു.
ഓട്ടോയിൽ പന്ത്രണ്ടോളം കുട്ടികളുണ്ടായിരുന്നു. ഇവരെ ഓടിക്കൂടിയ നാട്ടുകാർ ആദ്യം പെരുവണ്ണാമൂഴി ആശുപത്രിയിലും പിന്നീട് പേരാമ്പ്ര താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.
ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണു പ്രാഥമിക വിവരം.അതേ സമയം ഗുരുതര പരിക്കേറ്റ ഓട്ടോ ഡ്രൈവറെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കു കൊണ്ടു പോയി.
ഇന്നു കാലത്ത് ഒമ്പതരയോടെയാണു സംഭവം. പോസ്റ്റ് ഒടിഞ്ഞു റോഡിൽ പതിച്ചു. ഇതിനിടയിൽ വന്നു പെട്ട സ്കൂട്ടർ യാത്രക്കാരനും പരിക്കേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്.
Post a Comment