കോഴിക്കോട് നഗരത്തിൽ എല്ലാ വാർഡിലും സൈക്കിൾ സ്റ്റാൻഡും സൈക്കിളും ; പുത്തൻ പദ്ധതിയുമായി നഗരസഭ

കോഴിക്കോട് നഗരം മുഴുവന്‍ സൈക്കിള്‍ യാത്ര സൗകര്യം ലഭ്യമാക്കാനുള്ള പദ്ധതി അടുത്തമാസം തുടങ്ങും. ആദ്യഘട്ടം എന്നോണം ബീച്ചില്‍ സൈക്കിള്‍ സ്റ്റാന്‍ഡ് ഒരുക്കാനാണ് തീരുമാനം.

മാര്‍ച്ച്‌ എട്ടിന് വനിതാദിനത്തില്‍ കോര്‍പ്പറേഷന്‍ ഓഫീസിനു സമീപം പദ്ധതിക്ക് തുടക്കമിടാനാണ് ശ്രമം.

ആരോഗ്യത്തോടൊപ്പം പ്രകൃതിക്കിണങ്ങിയ യാത്ര എന്ന നിലയില്‍ എല്ലാ വാര്‍ഡുകളിലും സൈക്കിള്‍ യാത്ര ഒരുക്കാനാണ് കോര്‍പ്പറേഷന്റെ പദ്ധതി. ഇതിനായി 500 സൈക്കിളുകള്‍ തയ്യാറാക്കും 75 വാര്‍ഡുകളില്‍ 20 സൈക്കിള്‍ വീണ്ടും ലഭ്യമാക്കുകയാണ് ലക്ഷ്യം.

സംരംഭകത്വ ഗ്രൂപ്പുകള്‍ക്ക് വേണ്ടിയുള്ള റൈഡേഴ്സ് പദ്ധതിക്ക് ബജറ്റ് രണ്ട് ലക്ഷം രൂപ വകയിരുത്തുന്നു അതിന്റെ വിപുലീകരണമാണ് പദ്ധതി നടക്കുന്നത്. കോഴിക്കോട് നഗരവാസികള്‍ ആരോഗ്യമുള്ളവര്‍ ആവുന്നതിനു ഒപ്പം കാര്‍ബണ്‍ രഹിതം ആക്കി കോഴിക്കോടിനെ മാറ്റുകയും ചെയ്യണം.

Post a Comment

Previous Post Next Post