കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ നാഗക്ഷേത്രങ്ങളിൽ ഒന്നാണ് നെല്ലാടി ശ്രീ നാഗകാളി ക്ഷേത്രം കൊയിലാണ്ടിയിൽ നിന്ന് കൊല്ലം മേപ്പയ്യൂർ റോഡിൽ നെല്ലാടി പാലത്തിന് സമീപം കീഴരിയൂർ എന്നകൊച്ച് ഗ്രാമത്തിൽ ആണ് ക്ഷേത്രം.
ഒട്ടനവധി ക്ഷേത്രങ്ങൾ കീഴരിയുറിൽ
ഉണ്ടങ്കിലും പ്രകൃതി അനുഗ്രഹിച്ച ക്ഷേത്രമാണ് ഇത്.ക്ഷേത്രത്തിൻ്റെ പിറക് വശം ശാന്തമായി ഒഴുകുന്ന 'അകലാപ്പുഴയും കിഴക്ക് വശം സർപ്പക്കാവും സർപ്പക്കാവിൽ ചിത്രകൂടവും ഈ ക്ഷേത്രത്തിൻ്റെ പ്രത്യേക തയാണ്. നാഗയക്ഷി ,നാഗരാജാവ് , നഗകാളി
പ്രധാന ആരാധനമൂർത്തിഭഗവതിയും ,ഗുളികനും ഇവിടെ ആരാധിക്കുന്നു.
ഈ ക്ഷേത്രത്തിലെ സ്വയംഭൂ ചൈതന്യത്തിന്
1800- വർഷത്തെ പഴക്കമുണ്ടന്നാണ് പറയപ്പെടുന്നത് .ഇവിടെ ദർശനം നടത്തിയാൽ ഉദ്ദിഷ്ഠ കാര്യം നടക്കും എന്നാണ് ഭക്തജനങ്ങുളുടെ വിശ്വാസം .ജാതി-മത-ഭേദമന്വ ഭക്തജനങ്ങൾ ഈ ക്ഷേത്രത്തിൽ എത്തിച്ചേരുന്നു.
ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവം
ഫെബ്രുവരി 9 ന് കൊടിയേറി
13 - 14-15-തിയ്യതികളിൽ നടക്കുന്നു .
Post a Comment