താമരശ്ശേരിയിൽ ഇന്ന്‌ മുതൽ ഗതാഗത നിയന്ത്രണം

കലുങ്ക്, ഡ്രൈനേജ് നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനാൽ താമരശേരിയിൽ ഇന്ന്‌ (16/02/2022 ബുധൻ) മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

വാഹന ഗതാഗത ക്രമീകരണങ്ങൾ താഴെ പറയുന്നു 

1. വയനാട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ചുങ്കത്ത് നിന്നും മുക്കം റോഡിലേക്ക് തിരിഞ്ഞ് കുടുക്കിലുമ്മാരം - കാരാടി വഴി കോഴിക്കോട് റോഡിൽ (ദേശീയ പാതയിൽ ) പ്രവേശിക്കണം.

2. കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ ടൗൺ വഴി വയനാട് ഭാഗത്തേക്ക് പോകണം.

3. കോഴിക്കോട് ഭാഗത്ത് നിന്നും കൊയിലാണ്ടി ഭാഗത്തേക്കുള്ള വാഹനങ്ങൾ പരപ്പൻപൊയിൽ നിന്നും തിരിഞ്ഞ് തച്ചംപൊയിൽ വഴി തിരിഞ്ഞ് പോകേണ്ടതാണ്.

4. കൊയിലാണ്ടി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ തച്ചംപൊയിലിൽ നിന്നും തിരിഞ്ഞു പരപ്പൻപൊയിൽ വഴി ദേശീയപാതയിൽ പ്രവേശിക്കേണ്ടതാണ്.

5. പാർക്കിംഗ്: ടൗണിന്റെ ഇരു ഭാഗത്തുമുള്ള സ്ഥിര വാഹന പാർക്കിംഗ്, വഴിയോര കച്ചവടങ്ങൾ എന്നിവ പണി പൂർത്തീകരിക്കുന്നത് വരെ ഒഴിവാക്കും.

കലുങ്ക് നിർമ്മാണവുമായി ബന്ധപ്പെട്ടിട്ടുള്ള ഈ താൽകാലിക ക്രമീകരണങ്ങൾ വിജയിപ്പിക്കുന്നതിന് മുഴുവൻ ജനങ്ങളും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജെ.ടി അബ്ദുറഹ്മാൻ മാസ്റ്റർ അഭ്യർത്ഥിച്ചു.

Post a Comment

Previous Post Next Post