ആനക്കാം പൊയിൽ - കളളാടി - മേപ്പാടിതുരങ്കപാതക്ക് 2134.5 കോടി രൂപയുടെ കിഫ്‌ബിയുടെ പച്ചകൊടിയായി.


മുക്കം: ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതക്ക് 2134.5 കോടി രൂപയുടെ കിഫ്‌ബി ധനാനുമതി ലഭിച്ചതായി ലിൻ്റോ ജോസഫ് എം.എൽ.എ അറിയിച്ചു.ഇന്ന് (ചൊവ്വാഴ്ച്ച) ചേർന്ന കിഫ്ബി ഫുൾ ബോഡി യോഗമാണ് ധനാനുമതി നൽകിയിരിക്കുന്നത്. കിഫ്ബി പൊതുമരാമത്ത് പ്രവൃത്തികൾക്ക് മാത്രമായി 4597 കോടി രൂപയുടെ അനുമതി നൽകിയിട്ടുണ്ട്.

നേരത്തേ തുരങ്കപാതക്ക് 658 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നത്.. പിന്നീട് കൊങ്കൺ റെയിൽവേ കോർപ്പറേഷൻ തയ്യാറാക്കിയ പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട് പ്രകാരമാണ് 2134 കോടി രൂപയുടെ ചെലവ് വരുമെന്ന് കണ്ടത്. ഫോറസ്റ്റ് ക്ലിയറൻസ്, സർക്കാർ ഭരണാനുമതി എന്നിവ ലഭിച്ചാൽ നിർമ്മാണ നടപടികളിലേക്ക് നീങ്ങുകയായി.

Post a Comment

Previous Post Next Post