താമരശ്ശേരിയിൽ തുടർച്ചയായി പത്തോളം കവർച്ചകൾ നടത്തിയയാൾ പിടിയിൽ




താമരശേരിയിലും പരിസര പ്രദേശങ്ങളിലുമായി നിരവധി കവർച്ചകൾ നടത്തിയ പ്രതി പിടിയില്‍.ഗൂഡല്ലൂര്‍ ദേവര്‍ഷോല മാങ്ങാടന്‍ വീട്ടില്‍ സാദിക്കലി (33) യെയാണ് കോഴിക്കോട് റൂറല്‍ എസ്പി എ. ശ്രീനിവാസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

കഴിഞ്ഞ മാസം 26 ന് കൂടത്തായി സ്വദേശിയുടെ വീട്ടില്‍നിന്ന് 20 പവന്‍ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ ലഭിച്ച വിവരങ്ങളില്‍ നിന്നാണ് പ്രതിയെ പിടികൂടാന്‍ സാധിച്ചത്. കവര്‍ച്ചയ്ക്കു ശേഷം പ്രതി കോട്ടക്കലുള്ള രണ്ടാം ഭാര്യയുടെ വീട്ടിലേക്ക് പോയി മഞ്ചേരിയിലും കോട്ടക്കലുമുള്ള രണ്ട് ജ്വല്ലറികളിലായി അഞ്ച് പവന്‍ സ്വര്‍ണം വില്പന നടത്തി. പതിനഞ്ചര പവന്‍ പ്രതിയുടെ ഭാര്യവീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. 

സമീപകാലത്ത് താമരശേരിയില്‍പത്തോളംകളവുകള്‍ പ്രതി നടത്തിയതായി തെളിഞ്ഞു.കഴിഞ്ഞ മാര്‍ച്ചില്‍ എളോത്തുകണ്ടി വീട്ടില്‍ നിന്ന് സ്വര്‍ണവും മൊബൈല്‍ ഫോണും ടാബും അമ്പലമുക്ക് പുല്‍പറമ്പിലെ വീട്ടില്‍ നിന്ന് സ്വര്‍ണവും 12,500 രൂപയും കവര്‍ന്നിരുന്നു. ചുങ്കത്തുള്ള വീട്ടില്‍ നിന്ന് 47,000 രൂപയും മറ്റൊരു വീട്ടില്‍ നിന്ന് സ്വര്‍ണവും ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍, ക്യാമറ എന്നിവയും കവര്‍ന്നു. കോടഞ്ചേരി രണ്ടു വീട്ടുകളില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ച്ച നടത്തിയതായും പ്രതി സമ്മതിച്ചു. 15 വര്‍ഷം മുമ്പ് പെരിന്തല്‍മണ്ണ, എടക്കര എന്നിവിടങ്ങളില്‍ നടത്തിയ കളവുകേസില്‍ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.താമരശേരി ഡിവൈഎസ്പി അഷ്റഫ് തെങ്ങിലക്കണ്ടിയുടെ നേതൃത്വത്തില്‍ ക്രൈം സ്‌ക്വാഡ് എസ്‌ഐ മാരായ രാജീവ്ബാബു, വി കെ സുരേഷ്, ബിജു പി, സിപിഒ റഫീഖ് എരവട്ടൂര്‍, കോടഞ്ചേരി എസ്‌ഐ അഭിലാഷ്, സജു, ഫിംഗര്‍ പ്രിന്റ് സെല്ലിലെ കെ രഞ്ജിത്ത്, ജിജീഷ് പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്

 

Post a Comment

Previous Post Next Post