പാപ്പിനിശ്ശേരി ചുങ്കത്ത് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് വടകര സ്വദേശികളായ രണ്ട് യുവാക്കള്‍ മരണപ്പെട്ടു . രാവിലെ ഏഴുമണിയോടെയായിരുന്നു അപകടം.
കണ്ണൂരില്‍ നിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ലോറിയും കണ്ണൂരിലേക്ക് പോകുന്ന ഓട്ടോയുമാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോയാത്രക്കാരായ അശ്വന്ത്, അമല്‍ജിത്ത് എന്നിവരാണ് മരിച്ചത്. വടകര സ്വദേശികളായ മൂന്നുപേരാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ആദര്‍ശിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേർന്ന് ഇവരെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറി ഡ്രൈവറെ വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post a Comment