ഭൂപരിഷ്‌കരണ നിയമത്തിലെ വകുപ്പ് 81 പ്രകാരം ഇളവ് ലഭിച്ച തോട്ടഭൂമി നിയമം ലംഘിച്ച് ക്രയവിക്രയം നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി റവന്യു വകുപ്പ്.ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയില്‍ തോട്ടഭൂമി തുണ്ടുകളായി മുറിച്ചു വില്‍പന നടത്തുന്നത് വ്യാപകമായ സാഹചര്യത്തിലാണ് നിയമ ലംഘനത്തിനെതിരെ അധികൃതര്‍ രംഗത്തിറങ്ങിയിരിക്കുന്നത്.
2015 ല്‍ ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസര്‍മാര്‍ക്കും ഇത്തരം ഭൂമി ക്രയവിക്രയം നടത്തുന്നതിനെക്കുറിച്ചു പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് നിര്‍ദേശം നല്‍കിയിരുന്നു. ഇതിെന്‍റ തുടര്‍ച്ചയായാണ് നടപടികള്‍ കടുപ്പിക്കുന്നത്. കുമാരനല്ലൂര്‍ വില്ലേജിലെ വിവിധ സ്ഥലങ്ങളില്‍ വില്ലജ് ഓഫിസര്‍ നജ്മല്‍ ഹുദയുടെ നേതൃത്വത്തില്‍ ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിച്ചു.
1970 ജനുവരി ഒന്നിനാണ് ഭൂപരിഷ്‌കരണ നിയമത്തില്‍ വകുപ്പ് 81 പ്രകാരം ഭൂവുടമകള്‍ക്ക് ഇളവ് നല്‍കിയിരുന്നത്. ഇളവ് ലഭിച്ച തോട്ടഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെങ്കില്‍ ഭൂമി സര്‍ക്കാറിനു തന്നെ തിരിച്ചെടുക്കാമെന്നു ഈ നിയമത്തില്‍ നിഷ്കര്‍ഷിക്കുന്നുണ്ട്.
എന്നാല്‍, വസ്തുതകള്‍ മറച്ചുവെച്ച് പല ഭൂവുടമകളും ഇളവ് ലഭിച്ച ഭൂമി തുണ്ടുകളാക്കി മുറിച്ചു വില്‍പന നടത്തുന്നത് വ്യാപകമായിരുന്നു.
ഇത്തരത്തില്‍ ഭൂമി വാങ്ങി വീടുവെച്ചവരും ഏറെയാണ്. പക്ഷേ, പിന്നീട് വീടിനു നമ്ബറും മറ്റും കിട്ടാതാവുമ്ബോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതു പലരും അറിയുക. നേരത്തേ ഇളവു ലഭിച്ച ഭൂമി വില്‍പന നടത്തിയാല്‍ വസ്തു വാങ്ങിയ ആള്‍ നിയമനടപടികളില്‍ ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ വാങ്ങിയ ആളില്‍നിന്നുതന്നെ സര്‍ക്കാറിന് ഭൂമി തിരിച്ചെടുക്കാം എന്നാണ് വ്യവസ്ഥ. മലയോരത്ത് കുമാരനല്ലൂര്‍ വില്ലേജില്‍ തന്നെ ഇത്തരത്തില്‍ ഭൂമികള്‍ മുറിച്ചു വില്‍പന നടത്തുകയും ഖനനങ്ങള്‍ ഉള്‍പ്പെടെ നടത്തുകയും ചെയ്യുന്നുണ്ട്.
Post a Comment