ഉ​ണ്ണി​കു​ളം-​താ​മ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളെ ബന്ധിപ്പിക്കുന്ന പൂനൂർ പാലത്തിന്റെ നിർമാണ പ്രവർത്തികൾ ആരംഭിച്ചു



 കൊ​യി​ലാ​ണ്ടി-​എ​ട​വ​ണ്ണ സം​സ്ഥാ​ന​പാ​ത​യി​ല്‍ ഉ​ണ്ണി​കു​ളം-​താ​മ​ര​ശ്ശേ​രി പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ല്‍ ബന്ധിപ്പിക്കുന്ന പൂനൂർ പാലത്തിന്റെ നിർമാണ പ്രവർത്തികൾ ആരംഭിച്ചു .കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി  പൂ​നൂ​ര്‍ പു​ഴ​ക്കു കു​റു​കെ പൂ​നൂ​ര്‍ ടൗ​ണി​ല്‍ നി​ര്‍മി​ക്കു​ന്ന പാലം നാട്ടുകാരുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു .നി​ല​വി​ലു​ള്ള പാ​ല​ത്തി​നു ബ​ല​ക്ഷ​യം ക​ണ്ടെ​ത്തി​യി​രു​ന്നു.ഇത് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യതിനെ തുടർന്നാണ് . പു​തു​ക്കി​പ്പ​ണി​യാൻതീരുമാനമായത് .

മു​ന്‍ എം.​എ​ല്‍.​എ പു​രു​ഷ​ന്‍ ക​ട​ലു​ണ്ടി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ര്‍​ന്ന് പൂ​നൂ​ര്‍ ടൗ​ണ്‍ സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ​ത്തി​ന് കി​ഫ്ബി​യി​ല്‍​നി​ന്ന്‍ 10 കോ​ടി രൂ​പ 2017 ബ​ജ​റ്റി​ലാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്.പ​ദ്ധ​തി​യു​ടെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ടെ​യാ​ണ് വി​ദ​ഗ്​​ധ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ നി​ല​വി​ലെ പാ​ല​ത്തി​ന് ബ​ല​ക്ഷ​യം ക​ണ്ടെ​ത്തു​ക​യും പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ല്‍ പു​തി​യ പാ​ലം നി​ര്‍​മാ​ണ​ത്തി​ന് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി അ​നു​മ​തി തേ​ടു​ക​യും ചെ​യ്ത​ിരുന്നു.

4.78 കോ​ടി രൂ​പ​യാ​ണ് പാ​ല​ത്തി​ന് അ​നു​വ​ദി​ച്ച​ത്. ടെ​ന്‍​ഡ​ര്‍ എ​ടു​ത്ത ക​ണ്‍​സ്ട്ര​ക്​​ഷ​ന്‍ ക​മ്ബ​നി പി​ന്മാ​റി​യ​തോ​ടെ നി​ര്‍​മാ​ണം വ​ഴി​മു​ട്ടി​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്കി​ട​യി​ലും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലും ച​ര്‍​ച്ച​ക​ള്‍​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ള്‍​ക്കും കാ​ര​ണ​മാ​യി.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നു​മു​മ്ബ് മ​റ്റൊ​രു ക​മ്ബ​നി നി​ര്‍​മാ​ണ ചു​മ​ത​ല ഏ​റ്റെ​ടു​ക്കു​ക​യും മു​ന്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍ ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ല്‍ പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ​ഴ​യ പാ​ലം നി​ല​നി​ര്‍​ത്തി​യാ​ണ് സ​മീ​പ​ത്ത് പു​തി​യ പാ​ലം നി​ര്‍​മി​ക്കു​ന്ന​ത്.

ഒ​രു​വ​ശ​ത്ത് ന​ട​പ്പാ​ത​യും ഇ​രു ഭാ​ഗ​ങ്ങ​ളി​ലും അ​പ്രോ​ച്ച്‌ റോ​ഡും ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഇ​പ്പോ​ള്‍ ഫ​ണ്ട് അ​നു​വ​ദി​ച്ച​ത്.പാ​ലം നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ പൂ​നൂ​ര്‍ ടൗ​ണിലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും പ​രി​ഹാ​ര​മാ​കും


Post a Comment

Previous Post Next Post