എലത്തൂര്‍ റെയില്‍വേ ട്രാക്കിലൂടെ നടന്നു പോകുകയായിരുന്ന സ്ത്രീ ട്രെയിൻ തട്ടി മരിച്ചു. പുതിയങ്ങാടി സ്വദേശിനി ബീനയാണ് മരിച്ചത്. അൻപത്തിയഞ്ച് വയസ്സായിരുന്നു.
വടക്കേടത്ത് ബാബുവിന്റെ ഭാര്യയാണ് ബീന.രാവിലെ എട്ടു മണിക്കും ഒൻപത് മണിക്കുമിടയിലാണ് അപകടം സംഭവിച്ചത്. റെയില്‍വേ ട്രാക്കിലൂടെ നടന്ന് പോകവെയാണ് അപകടം നടന്നതെന്ന് പരിസരവാസികൾ പറഞ്ഞു.
ഉടനെ തന്നെ എലത്തൂർ പോലീസ് എത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.
Post a Comment