ഒമിക്രോൺ വ്യാപനം: വിമാന സർവീസുകൾ നിർത്തലാക്കൽ ;സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് വ്യോമയാന മന്ത്രാലയം



 ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കാനുള്ള പശ്ചിമ ബംഗാൾ സർക്കാരിൻ്റെ തീരുമാനത്തെ പിന്തുണച്ച് വ്യോമയാന മന്ത്രാലയം. ഇക്കാര്യത്തിൽ സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാമെന്ന് മന്ത്രാലയം അറിയിച്ചു.

 ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ,ജനുവരി മൂന്നാം തിയ്യതി മുതൽ വിമാന സർവീസുകൾ നിർത്തിവയ്ക്കാനാണ് പശ്ചിമബം​ഗാൾ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളിലെ കുതിപ്പ് ഒമിക്രോണ്‍ മൂലമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 

ഒമിക്രോണ്‍ വ്യാപനത്തിന്‍റെ കൂടിയ പശ്ചാത്തലത്തില്‍  ദില്ലിക്കും ഏഴ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം വീണ്ടും ജാഗ്രത നിര്‍ദ്ദേശം നല്‍കി. ദില്ലിയില്‍ സാമൂഹിക വ്യാപന സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഒമിക്രോൺ വ്യാപനം കൂടുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ നിർത്തിവയ്ക്കാനുള്ള പൂർണ സ്വാതന്ത്ര്യം സംസ്ഥാന സർക്കാരുകൾക്ക് വിട്ടു നൽകിയിരിക്കുകയാണ് വ്യോമയാന മന്ത്രാലയം


Post a Comment

Previous Post Next Post