മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി പയ്യോളി സ്വദേശിയടക്കം രണ്ടു പേർ പിടിയിൽ. പയ്യോളിയിലെ ബേക്കറി വ്യാപാരി ആശാരിവളപ്പില്‍ സമീര്‍ മുഹമ്മദ് (39), ചേളന്നൂര്‍ എടക്കര കാരാട്ട് മീത്തല്‍ രാഘവന്റെ മകന് ഷാഗേഷ് (29) എന്നിവരെയാണ് ഉത്തരമേഖല എക്സൈസ് കമീഷണറുടെ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.
കാറിൽ കടത്തുകയായിരുന്ന 820 മില്ലിഗ്രാം എം.ഡി.എം.എ ആണ് ഇവരില്‍നിന്ന് പിടിച്ചെടുത്തത്. മയക്കുമരുന്ന് വിപണിയില്‍ ഏകദേശം ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഉല്പന്നമാണിത്.
ഡിസംബര്‍ 18ന് രാത്രി പതിനൊന്നരയോടെ കോഴിക്കോട് അരയിടത്തുപാലം ബൈപാസില്‍ വാഹനപരിശോധനയ്ക്കിടെ കോഴിക്കോട് എക്സൈസ് സി.ഐ സി. ശരത് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍നിന്നാണ് ഇവര്‍ മയക്കുമരുന്ന് എത്തിച്ചത്. കോഴിക്കോട് ജെ.എഫ്.എം കോടതി പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post a Comment