ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് അരീക്കോട്കാരനായ ഫഹദ് ഫാസിൽ



 ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് അരീക്കോട്കാരനായ ഫഹദ് ഫാസിൽ. കഴിഞ്ഞ വർഷം നവംബറിൽ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ് നേട്ടവും ഫഹദ് കൈവരിച്ചിരുന്നു. 

അരീക്കോട് കുറ്റൂളി കൊടവങ്ങാട് സ്വദേശിയാണ്. 25 ഓളം വരുന്ന ഇന്ത്യൻ ഫുട്ബോൾ താരങ്ങളുടെ ചിത്രം വ്യത്യസ്ഥ മരത്തടിയിൽ ആലേഖനം ചെയ്താണ് ഫഹദ് ഇത്തവണ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ചത്. 30 സെൻ്റീമീറ്റർ ഉയരത്തിലും 23 സെൻ്റീമീറ്റർ വീതിയിമുള്ള മരത്തടിയിൽ ഇന്ത്യൻ ഫുടബോൾ ഇതിഹാസം സുനിൽച്ഛേത്രി അടക്കമുള്ള താരങ്ങളുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്. 

കഴിഞ്ഞ വർഷം നവംബർ 29 ന് ആയിരുന്നു ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലേക്കുള്ള അംഗീകാരം. എന്നാൽ ഡിസംബർ ആറിന് ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡിലേക്കുള്ള വഴിയും തെളിഞ്ഞു. ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ 2022-ലുള്ള അംഗീകാരമാണ് ഫഹദിന് ലഭിച്ചത്. നേരത്തെ പരീക്ഷകളിലും ഉന്നത വിജയം കൈവരിച്ച ഈ 17 കാരൻ ഓരോ റെക്കോർഡ് നേട്ടവുമായി അമ്പരപ്പിക്കുകയാണ്.

Post a Comment

Previous Post Next Post