കോഴിക്കോടിന് വർഷങ്ങൾ പഴക്കമുള്ള കെട്ടിടങ്ങളുടെ പെരുമകൾ പറയാനുണ്ടെങ്കിലും ഇന്ന് ആ പെരുമകളൊക്കെ തകർന്നടിഞ്ഞ് ആളുകൾക്ക് ആപത്തായി മാറുകയാണ്. കോര്‍ട്ട് റോഡില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിന് എതിര്‍വശത്തെ വര്‍ഷങ്ങള്‍ പഴകിയ കെട്ടിടമാണ് കഴിഞ്ഞ ദിവസം തകര്‍ന്ന് വീണത്
ആളുകുറഞ്ഞ നേരമായതിനാല്‍ വന്‍ അപകടം ഒഴിവായി. സാധാരണ സമയങ്ങളില്‍ നൂറുകണക്കിനാളുകള്‍ കടന്നുപോവുന്ന ടൗണിലെ ഏറ്റവും തിരക്കുള്ള ഫുട്പാത്തിലേക്കാണ് കെട്ടിടം തകർന്ന് വീണത്. നിരവധി വാഹനങ്ങളും ഈ റോഡില്‍ നിര്‍ത്തിയിടാറുണ്ട്. നടപ്പാതയില്‍ കയറുകെട്ടി അപകട മുന്നറിയിപ്പ് സ്ഥാപിച്ചിരിക്കയാണിപ്പോള്‍. ബാക്കി ഭാഗംകൂടി അടര്‍ന്നുവീഴുമെന്ന ഭീഷണി നിലനില്ക്കുന്നു. പുലര്‍ച്ചെ മാര്‍ക്കറ്റിലെത്തുന്ന വ്യാപാരികള്‍ കൂടിനില്ക്കുന്ന ഭാഗമാണിത്. മാസങ്ങള്‍ക്ക് മുൻപ് പരിസരത്തെ മറ്റൊരു കെട്ടിടം രാത്രി തകര്‍ന്നുവീണിരുന്നു.
നഗരത്തില്‍ വലിയങ്ങാടി, കോര്‍ട്ട് റോഡ്, തെക്കേപ്പുറം മേഖലയില്‍ നിരവധി കെട്ടിടങ്ങളാണ് ജീര്‍ണാവസ്ഥയിലുള്ളത്. ഇവയില്‍ പലതും വഖഫ് സ്വത്തുക്കളായതിനാലും മറ്റും തര്ക്കത്തിലായതിനാലും നന്നാക്കാതെ കിടക്കുകയാണ്. അതിൽ പലതും ഏത് നിമിഷവും തകർന്നു വീഴാനുള്ള സാധ്യത വളരെ ഏറെയുമാണ്.
Post a Comment