സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനവില്‍ ഈ മാസം അവസാനത്തോടെ തീരുമാനമുണ്ടാകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു.
ബസ് ചാര്‍ജ് വര്‍ധന അനിവാര്യമെന്ന് മന്ത്രി അറിയിച്ചു. കെഎസ്ആര്‍ടിസി സിറ്റി സര്‍വീസുകള്‍ ഘട്ടംഘട്ടമായി ഇലക്ട്രിക് ബസുകളാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം വിഷയത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉടന്‍ തീരുമാനമുണ്ടായില്ലെങ്കില്‍ വീണ്ടും സമരത്തിനിറങ്ങുന്നെമന്ന് ബസുടമകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
നിരക്ക് വര്‍ധനയ്ക്ക് പുറമെ വിദ്യാര്‍ഥി യാത്രാ നിരക്കും വര്‍ധിപ്പിക്കണമെന്നാണ് ബസുടമകളുടെ പ്രധാന ആവശ്യം. ബസ് ചാര്‍ജ് വര്‍ധന ആവശ്യപ്പെട്ട് നേരത്തെ സ്വകാര്യ ബസുടമകള്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണ് മന്ത്രി ഇടപെട്ട് ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചത്.
Post a Comment