കോഴിക്കോട് കട്ടിപ്പാറയിൽ കാട്ടുപന്നിയുടെ ആക്രമണം ; മൂന്ന് പേർക്ക് പരിക്ക്

കോഴിക്കോട് കട്ടിപ്പാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ മൂന്ന് പേര്‍‌ക്ക് പരിക്ക്. ജനവാസകേന്ദ്രത്തിലിറങ്ങിയ കാട്ടുപന്നികളാണ് ആളുകളെ അക്രമിച്ചത്. 

രാവിലെ പതിനൊന്ന് മണിയോടെയാണ് കാട്ടുപന്നികള്‍ കട്ടിപ്പാറയിലും കരിഞ്ചോലയിലും ഇറങ്ങി പരാക്രമം നടത്തിയത്. വീടിന്‍റെ വരാന്തയിലിരിക്കുകയായിരുന്ന അസ്സൈനാര്‍ ഹാജിയെ പന്നി കുത്തി വീഴ്ത്തി. അദ്ദേഹത്തിന്‍റെ ഇരുകൈകള്‍ക്കും ഗുരുതരമായി പരുക്കേറ്റു.

വെട്ടി ഒഴിഞ്ഞതോട്ടം ലത്തീഫ്, വേണാടി സ്വദേശി കെ ആമിന എന്നിവരെയും കാട്ടുപന്നി ആക്രമിച്ചു. ഇരുവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പലരും കാട്ടു പന്നിയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മാസങ്ങള്‍ക്ക് മുന്‍പ് ഇവിടെ വെച്ച്‌ കാട്ടുപന്നിയിടിച്ച്‌ ഓട്ടോറിക്ഷ മറിഞ്ഞതിനെത്തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചിരുന്നു. പന്നികളെ തുരത്താന്‍ വനം വകുപ്പ് നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

Previous Post Next Post