കോഴിക്കോട് കോര്‍പറേഷന്‍ നാലാം വാര്‍ഡിലെ മാടച്ചാലിവയല്‍ - നീലംകുഴിത്താഴം ഡ്രൈനേജ് കം പാത്ത് വേയുടെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ നിര്‍വ്വഹിച്ചു. തീരദേശ വികസന ഫണ്ടില്‍ നിന്നും 77 ലക്ഷം രൂപ അനുവദിച്ചാണ് ഈ പാത്ത് വേ നിര്‍മ്മിച്ചത്.
നീലംകുഴിത്താഴത്ത് നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ നാലാം വാര്‍ഡ് കൗണ്‍സിലര്‍ വി.പി.മനോജ് അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ഇ.പി. സഫീന, എസ്.എം.തുഷാര, നാലാം വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ കറ്റടത്ത് ഹാജറ, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വിഭാഗം അസി. എഞ്ചിനീയര്‍, എ.സതീഷ്, റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുഷാന്ത് റജിനോള്‍ഡ്, സ്വാഗതസംഘം ചെയര്‍മാന്‍ ഉദയകുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംബന്ധിച്ചു.
Post a Comment