റേഷന്‍ കാര്‍ഡില്‍ മുഴുവന്‍ അംഗങ്ങളുടേയും ആധാര്‍ സീഡിംഗ് ജനുവരി 15നകം പൂര്‍ത്തിയാക്കേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ഇതിനായി റേഷന്‍ കടകളെയോ അക്ഷയകേന്ദ്രങ്ങളേയോ താലൂക്ക് സപ്ലൈ/സിറ്റി റേഷനിംഗ് ഓഫീസുകളേയോ സമീപിക്കേണ്ടതാണ്.
ശാരീരികമോ മാനസികമോ ആയ കാരണങ്ങളാലും മുഖ്യധാരയില്‍ നിന്നൊഴിഞ്ഞ് ഉള്‍വനങ്ങളില്‍ താമസിക്കുന്നതിനാലും ആധാര്‍ എടുക്കാന്‍ സാധിക്കാത്തവര്‍ ആധാര്‍ ഒഴിവാക്കലിന് (Aadhaar exemption) ബന്ധപ്പെട്ട താലൂക്ക് സപ്ലൈ / സിറ്റി റേഷനിംഗ് ഓഫീസുകളില്‍ അപേക്ഷ നല്‍കണം
Post a Comment