രൺജീത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികളെ പിടിക്കാൻ വൈകുന്നതിനെതിരെ പൊലീസിനെ വെല്ലുവിളിച്ച് ബിജെപി നേതാവ് എം ടി രമേശ്.
പൊലീസിന് പ്രതികളെ പിടിക്കാൻ ആയില്ലെങ്കിൽ പിടിച്ചു തരാമെന്നും പക്ഷേ ശരീരത്തിൽ കേടുപാടുകൾ ഉണ്ടാകുമെന്നും എം ടി രമേശ് പറഞ്ഞു.
പൊലീസിൽ പോപ്പുലർ ഫ്രണ്ടിന്റെ ഒറ്റുകാർ ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം കേസിൽ ആലപ്പുഴ സ്വദേശി കളായ രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു കൃത്യത്തിൽ ഇവർക്ക് നേരിട്ട് പങ്കുണ്ടെന്നും പൊലീസ് പറയുന്നു.പെരുമ്പാവൂരിൽ നിന്നാണ് ഇരുവരെയും പിടികൂടിയത്
Post a Comment