ബ്രിട്ടൻ ഉൾപ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളിലും ഒമിക്രോൺ കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഏത് സാഹചര്യവും നേരിടാൻ ഇന്ത്യ തയ്യാറാവണമെന്ന് ഡൽഹി എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ.ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ നൂറു കടന്ന സാഹചര്യത്തിലാണ് ഗുലേറിയയുടെ അറിയിപ്പ് .
ഒമിക്രോണിനെക്കുറിച്ചു കൂടുതൽ വിവരശേഖരണം നടത്തണമെന്നും . ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഒമിക്രോൺ വ്യാപനം രൂക്ഷമാവുന്നസാഹചര്യത്തിൽ അത് സസൂക്ഷ്മം നിരീക്ഷിച്ച് കൃത്യമായ നടപടികൾ കൈക്കൊള്ളണമെന്നും, യുകെയിലെ പോലെ മോശം സാഹചര്യം വരാതിരിക്കട്ടെ എന്നു പ്രതീക്ഷിക്കുന്നതിനൊപ്പം ഒമിക്രോണിനെ നേരിടാൻ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തണമെന്നും അദ്ദേഹം പറഞ്ഞു .
യുകെയിൽ ഒരാഴ്ചയ്ക്കുള്ളിൽ ഒമിക്രോൺ രോഗവ്യാപനത്തിൽ 52 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് . ഞായറാഴ്ച മാത്രം 82,886 പുതിയ കോവിഡ് കേസുകളും റിപ്പോർട്ട് ചെയ്തു ഇതോടെ ക്രിസ്മസ് അവധിക്കാലം അവതാളത്തിലാകുമെന്ന ആശങ്കയിലാണ് യൂറോപ്പും യു എസും.
Post a Comment