വയനാട് മാനന്തവാടി നഗരസഭയുടെ ഭാഗമായ കുറുക്കന്‍മൂല, പയ്യമ്പള്ളി, പുതിയിടം, ചെറൂര്‍, കൊയിലേരി തുടങ്ങിയ എട്ടുഗ്രാമങ്ങളാണ് കടുവ ഭീതിയിൽ കഴിയുന്നത്. പയ്യമ്പള്ളി, കൊയ്ലേരി മേഖലകളിലെവിടെയോ കടുവയുണ്ടെന്നാണ് സൂചന.
ഈ പ്രദേശങ്ങളിൽ വനപാലക സംഘവും പോലീസും ക്യാമ്പ് ചെയ്യുന്നുണ്ട്. കുറുക്കന്മൂലയിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കാനുള്ള നടപടികളും ഇന്നുണ്ടാകും. ജനവാസ മേഖലകളിൽ നിന്ന് ഇറങ്ങി കടുവ കാട്ടിക്കുളം വനമേഖലയിലേക്ക് കടന്നോയെന്നും സംശയമുണ്ട്.
അതേസമയം ഇന്നലെ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് മാനന്തവാടി നഗരസഭ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരെ ജാമ്യമില്ലാ വകുപ്പുൾപ്പെടെ ചുമത്തി മാനന്തവാടി പോലീസ് കേസെടുത്തു. വൈൽഡ് ലൈഫ് വാർഡന്റെ പരാതി പ്രകാരമാണു കേസെടുത്തത്.
Post a Comment