തിക്കോടിയിൽ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഇതിന് പിന്നാലെ സ്വയം ആത്മഹത്യയ്ക്കും ശ്രമിച്ചു. തിക്കോടി പഞ്ചായത്ത് ഓഫീസിലെ താത്കാലിക ജീവനക്കാരിയായ കൃഷ്ണപ്രിയക്ക് നേരെയാണ് ആക്രമണമുണ്ടായത്. തിക്കോടി സ്വദേശിയായ നന്ദു എന്ന യുവാവാണ് കൃഷ്ണപ്രിയയെ ആക്രമിച്ചതെന്നാണ് വിവരം. കൃഷ്ണപ്രിയയുടെ അയല്‍വാസിയാണ് ഇയാള്‍.
ഇരുവരും ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇത്തരമൊരു പ്രവൃത്തിക്കുള്ള പ്രകോപനം എന്താണെന്ന് വ്യക്തമല്ല. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിശമന സേനയും പോലീസും സ്ഥലത്തിയിരുന്നു.
Post a Comment