പശ്ചിമഘട്ടം: നോൺകോർ മേഖലയുടെ നിയന്ത്രണാധികാരം സംസ്ഥാനങ്ങൾക്ക് നൽകാനൊരുങ്ങുന്നു കേന്ദ്രം.

പശ്ചിമ ഘട്ടസംരക്ഷണത്തിന് പരിസ്ഥിതി ലോല മേഖലയെ കടുത്ത നിയന്ത്രണങ്ങളുള്ള കോർ മേഖലയായും കടുത്ത നിയന്ത്രണങ്ങളില്ലാത്ത നോൺ-കോർ മേഖലയായും വിഭജിക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ട്.

നോൺ-കോർ മേഖലയിൽ നിയന്ത്രണങ്ങൾ നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്ക് നൽകാമെന്നും കടുത്ത പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന വ്യവസായങ്ങൾ (റെഡ് കാറ്റഗറി) ഒഴികെയുള്ള വ്യവസായങ്ങളും ജനവാസവും സാധാരണ പ്രവർത്തനങ്ങളും ഈ മേഖലയിൽ അനുവദിക്കാമെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഇവിടെ കൃഷിക്ക് തടസ്സമുണ്ടാകില്ല. ഓഫീസുകൾ, സ്കൂളുകൾ, ആശുപത്രികൾ തുടങ്ങിയവയുടെ പ്രവർത്തനങ്ങൾ തുടരാം. സോണൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കി നോൺ-കോർ മേഖലയിലെ നിയന്ത്രണങ്ങൾ സംസ്ഥാന സർക്കാരിന് നടപ്പാക്കാമെന്നും പൊതുവേയുള്ള മേൽനോട്ടമായിരിക്കും കേന്ദ്ര സർക്കാരിനുള്ളതെന്നും കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് വിശദീകരിച്ചു.

Post a Comment

Previous Post Next Post