സ്വാതന്ത്ര്യത്തിൻ്റെ അമൃതവർഷം പദ്ധതിയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ പ്രാദേശിക ചരിത്രരചനാ മത്സരത്തിൽ കല്ലാനോട് സെൻറ് മേരീസ് ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർഥി ജിയാൻ ജോസഫ് സംസ്ഥാനതല പുരസ്കാരത്തിന് അർഹനായി.
അധ്യാപക ദമ്പതികളായ കരിയാത്തുംപാറ കണിച്ചേരി ഷാജി കുര്യൻ - ഷിബിന എന്നിവരുടെ മകനാണ്. ബാലുശ്ശേരി BRC - ജില്ലാതല മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ് സംസ്ഥാന മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ഡിസംബർ 30ന് തിരുവനന്തപുരത്ത് പുരസ്കാരം വിതരണം ചെയ്യും. കരിയാത്തുംപാറ സ്വദേശിയും പ്രശസ്ത ട്രെയിനറുമായ ജോസഫ് ജോൺ മണലോടിയും ജിയാൻ്റെ മാതാവുമാണ് ചരിത്ര രചനയ്ക്ക് മാർഗനിർദേശങ്ങൾ നൽകിയത്.
Post a Comment