കൊയിലാണ്ടി താച്ചിന്റെ പുരയില്‍ ഭഗവതി ക്ഷേത്രത്തിലെ രണ്ടാം ഘട്ട ചുമര്‍ ചിത്ര നിര്‍മ്മാണത്തിന്റെ ഉന്മീലനചടങ്ങ് ഉത്സവത്തോടനുബന്ധിച്ച് ജനുവരി 4 ന് നടക്കുംമെന്ന് ക്ഷേത്രം ഭാരവാഹികള്‍,
2016 ലാണ് ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ ഒരു ഭാഗത്ത് ഒന്നാംഘട്ടമായി ചിത്രരചന പൂര്‍ത്തീകരിച്ചത്. ഇപ്പോള്‍ ക്ഷേത്ര പ്രധാന ശ്രീകോവിലായ 'ചങ്ങലമുറിയന്‍' ക്ഷേത്രചുവരിന്റെ മുന്‍ ഭാഗത്താണ് ചുമര്‍ചിത്രങ്ങള്‍ ആലേഖനം ചെയ്യുന്നത്.
ദക്ഷിണാമൂര്‍ത്തി, കിരാതശിവന്‍, വ്യാളീമുഖം തുടങ്ങിയവയാണ് പ്രധാന ചിത്രവിഷയങ്ങളായി വരുന്നത്. ചുവര്‍ ചിത്രകാരന്‍ നവീണ്‍കുമാറിന്റെ നേതൃത്വത്തില്‍ ചിത്രകാരന്‍മാരായ കുഞ്ഞന്‍ മണാശ്ശേരി, സുമേഷ് ഷണ്‍മുഖന്‍, അനീഷ് വയനാട്, എസ്.ആര്‍.എസ് സുരേഷ് എന്നിവരാണ് ചിത്രസപര്യയ്ക്ക് നേതൃത്വം നല്‍കുന്നത്, ചിത്രങ്ങള്‍ പൂര്‍ത്തിയാവുന്നതോടു കൂടി പ്രദേശത്തെ ഏറ്റവും വലിയ ചുമര്‍ചിത്ര സങ്കേതമായി താച്ചിന്റെ പുരയില്‍ ക്ഷേത്രം മാറുമെന്ന് ചിത്രകാരന്‍ നവീന്‍ കുമാര്‍ പറഞ്ഞു.
ഇപ്പോള്‍ തന്നെ ധാരാളം പേര്‍ ചുമര്‍ ചിത്രങ്ങള്‍ കാണാന്‍ വരുന്നതായും പറഞ്ഞു. ക്ഷേത്ര ഉത്സവം ഡിസംബര്‍ 31 മുതല്‍ ജനുവരി 5 വരെ വിവിധ പരിപാടികളോടെ നടക്കുമന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
Post a Comment