ഇന്ദിരാജിയുടെ നേതൃത്വം അവിസ്മരണീയം; ക്യാപ്റ്റൻ ഡോക്ടർ. കെ. ഗോപിനാഥ്.


1971 ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിൽ പാക്കിസ്ഥാനെതിരെ ഇന്ത്യ നേടിയ സമ്പൂർണ്ണ വിജയത്തിൽ ഇന്ദിരാജിയുടെ നേതൃത്വം അവിസ്മരണീയമാണന്ന് യുദ്ധരംഗത്ത് സേവനമനുഷ്ഠിച്ച ക്യാപ്റ്റൻ - ഡോക്ടർ.കെ.ഗോപിനാഥ് അഭിപ്രായപ്പെട്ടു.
യുദ്ധ വിജയത്തിന്റെ 50ാം വാർഷിക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച വിജയ് ദിവസ് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു. യുദ്ധരംഗത്ത് പിഴവുകളില്ലാതെ മുന്നേറാനും സമയബന്ധിതമായി ലക്ഷ്യം നേടാനും സേനയെ പ്രാപ്തമാക്കിയത് ഇന്ദിരാജിയുടെ നേതൃത്വ പാടവം കൊണ്ടാണന്നും അദ്ദേഹം പറഞ്ഞു.
 
യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്കും, ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട സംയുക്തസേനാ മേധാവി ബിബിൻ റാവത്തിനും സഹപ്രവർത്തർക്കും ശ്രദ്ധാഞ്ജലി അർപ്പിച്ചു.

 71 ലെ യുദ്ധത്തിൽ പങ്കെടുത്ത സൈനികരെ സി വി ബാലകൃഷ്ണനും, പി. രത്നവല്ലി ടീച്ചറും പൊന്നാടയണിച്ച് പ്രശസ്തി പത്രം നൽകി ആദരിച്ചു. 1971 ഡിസംബർ 17 ന് പ്രസിദ്ധീകരിച്ച മലയാള മനോരമ പത്രത്തിലെ യുദ്ധ വാർത്തകൾ യോഗം പങ്കു വെച്ചു. വിജയാഘോഷത്തിന്റെ ഭാഗമായി മധുരവിതരണവും നടന്നു. ബ്ലോക്ക് പ്രസിഡണ്ട് വി.വി.സുധാകരൻ അദ്ധ്യക്ഷം വഹിച്ചു. വി.ടി. സുരേന്ദ്രൻ,സി.ഗോപിനാഥ് , മനോജ് പയറ്റുവളപ്പിൽ, പി.ടി. ഉമേന്ദ്രൻ , സുബേദാർ മേജർ [ റിട്ട: ] ഐ. നാരായണൻ നായർ എന്നിവർ സംസാരിച്ചു. 

ക്യാപ്റ്റൻ -ഡോ: കെ. ഗോപിനാഥ്, സുബേദാർ മേജർ - ഐ. നാരായണൻ നായർ, സുബേദാർമാർ - കെ.രാഘവൻ, നാരായണൻ പോളി, വാറണ്ട് ഓഫീസർ - എൻ.മാധവൻ നായർ , നായിബ് സുബേദാർ - കെ.കെ. നായർ, ഹവിൽദാർമാർ  - പി.കെ.ശങ്കരൻ, സി.കെ. വേണുഗോപാൽ, പി. പ്രേമാനന്ദൻ, കോർപറൽ - ടി.കെ.ശ്രീധരൻ നായർ, നായിക് - പി.വി.ദാമോദരൻ നായർ, സൈനികരായ - ടി.കെ.ഗോപാലൻ, ടി. ഹരിദാസൻ, ടി.ഗോപാലൻ കുട്ടി നായർ എന്നിവർ ആദരവ് ഏറ്റുവാങ്ങി.

Post a Comment

Previous Post Next Post