കേരളത്തില്‍ നിന്നുള്ളവര്‍ക്ക് RTPCR നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക


കോവിഡ് ഒമിക്രോണ്‍ വകഭേദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കര്‍ണാടക. 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. 

കോവിഡ് വാക്‌സിനേഷന് പുറമേയാണ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൂടി നിര്‍ബന്ധമാക്കിയത്. മഹാരാഷ്ട്രയില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്കും ഇത് നിര്‍ബന്ധമാണ്. 

കഴിഞ്ഞ 15 ദിവസത്തിനുള്ളില്‍ കേരളത്തില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമായും നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. 

ബെംഗളൂരു വിമാനത്താവളത്തിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാരെ കര്‍ശന നിരീക്ഷണത്തിനും പരിശോധനയ്ക്കും വിധേയമാക്കുമെന്ന് കര്‍ണാടക ആരോഗ്യമന്ത്രി ഡോ. സുധാകര്‍ കെ പ്രതികരിച്ചു. 

1 Comments

Post a Comment

Previous Post Next Post