ഡിഎല്‍.എഡ് കോഴ്സ് പ്രവേശനം
സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ മേഖലകളിലെ അധ്യാപക പരിശീലന കേന്ദ്രങ്ങളിലേക്ക് 2021-23 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡിഎല്‍.എഡ്) കോഴ്സിലേക്കുള്ള പ്രവേശനത്തിന് മെറിറ്റ്, മാനേജ്മെന്റ്, ഡിപ്പാര്‍ട്ട്മെന്റ് ക്വാട്ടകളില്‍ അപേക്ഷ ക്ഷണിച്ചു.
വിജ്ഞാപനത്തിന്റെയും അപേക്ഷാ ഫോമിന്റെയും പൂര്‍ണ്ണവിവരങ്ങള്‍ www.education.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷ തപാല്‍ മാര്‍ഗമോ നേരിട്ടോ നവംബര്‍ 23ന് വൈകീട്ട് അഞ്ചിനകം കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം.
ഗസ്റ്റ് അധ്യാപക നിയമനം
കോഴിക്കോട് സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ അപ്ലൈയ്ഡ് സയന്‍സ് വിഭാഗത്തില്‍ ഗണിത ശാസ്ത്രം, ഭൗതിക ശാസ്ത്രം വിഷയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിനുളള അഭിമുഖം നവംബര്‍ 15 (ഗണിതശാസ്ത്രം), 16 (ഭൗതിക ശാസ്ത്രം) തീയ്യതികളില്‍ നടത്തുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. സമയം രാവിലെ 10 മണി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് യുജിസിയും കേരള പിഎസ് സിയും നിര്‍ദ്ദേശിച്ച വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://geckkd.ac.in , 0495 2383220.
ഓവര്‍സിയര്‍ ഒഴിവ്
റോഡ് ഫണ്ട് ബോര്‍ഡ് കോഴിക്കോട് നഗരപാതാ വികസന പദ്ധതിയുടെ എരഞ്ഞിപ്പാലം ഓഫീസിലേക്ക് ഓവര്‍സിയര്‍ തസ്തികയില്‍ ഗവ. സര്‍വ്വീസില്‍ നിന്നും വിരമിച്ച രണ്ടു പേരെ ദിവസ വേതനാടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. അപേക്ഷ പ്രോജക്ട് മാനേജര്‍, കേരളാ റോഡ് ഫണ്ട് ബോര്‍ഡ്, 5/1104, സദനം റോഡ് എറഞ്ഞിപ്പാലം 673020 എന്ന വിലാസത്തില്‍ 10 ദിവസത്തിനകം സമര്‍പ്പിക്കണം. ഫോണ്‍ : 0495 2379323.
വ്യാവസായിക പ്രദര്‍ശന മേള സംഘടിപ്പിക്കുന്നു
കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബറില്‍ വ്യാവസായിക പ്രദര്‍ശന മേള സംഘടിപ്പിക്കുന്നു. ഇന്‍ഡസ്ട്രിയല്‍ എക്സിബിഷനില്‍ ഉത്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു വില്പന നടത്താന്‍ താല്പര്യമുളള കോഴിക്കോട് ജില്ലയിലെ സൂക്ഷ്മ ചെറുകിട വ്യവസായ സംരംഭകര്‍ നവംബര്‍ 27 നകം കോഴിക്കോട് ഗാന്ധി റോഡിലെ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജനറല്‍ മാനേജര്‍ അറിയിച്ചു. ഫോണ്‍ : 0495 2765770, 2766563.
ക്വട്ടേഷന്‍ ക്ഷണിച്ചു
വേങ്ങരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ ഒഴിഞ്ഞുകിടക്കുന്ന സ്റ്റാളുകളും കോള്‍ഡ് സ്‌റ്റോറേജുകളും 11 മാസ കാലയളവിലേക്ക് ലൈസന്‍സിന് സ്വീകരിക്കുവാന്‍ താല്‍പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 23ന് രാവിലെ 11 മണി വരെ സ്വീകരിക്കും.
ക്വട്ടേഷന്‍ ക്ഷണിച്ചു
കേരള റോഡ് ഫണ്ട് ബോര്‍ഡ് പ്രൊജക്ട് മാനേജ്മെന്റ് യൂണിറ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലെ ആവശ്യത്തിലേക്കായി കോഴിക്കോട്, വയനാട് ജില്ലകളില്‍ ഉപയോഗിക്കുന്നതിന് 2016 ജനുവരി ഒന്നിനോ അതിനു ശേഷമോ ആദ്യ രജിസ്ട്രേഷന്‍ ഉളള എയര്‍കണ്ടിഷന്‍ ചെയ്ത ടാക്സി പെര്‍മിറ്റുളള ബൊലേറോ വാഹനം കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. നേരിട്ടും തപാല്‍/സപീഡ് പോസ്റ്റ് മുഖേനയും ക്വട്ടേഷന്‍ സമര്‍പ്പിക്കാം. അവസാന തീയതി നവംബര്‍ 22 വൈകീട്ട് മൂന്ന് മണി. ഫോണ്‍ : 0495 2992620, 9745358378, 8129166086.
ഗ്രാമീണ ഗവേഷക സംഗമം
ഗ്രാമീണമേഖലയിലെ അസംഘടിതരായ ഗവേഷകര്‍ക്കായി സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ വര്‍ഷം തോറും സംഘടിപ്പിച്ചുവരുന്ന ഗ്രാമീണ ഗവേഷക സംഗമം നവംബര്‍ 11
മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്റെ ബീച്ച് കാമ്പസ്സിലുള്ള സയന്‍സ് സെന്ററില്‍ നടക്കും. രാവിലെ 10 മണിക്ക് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മന്റ് പ്രൊഫസര്‍ ഓം കുമാര്‍ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ദര്‍ശനം സാംസ്‌കാരികവേദി സെക്രട്ടറി എം.എ.ജോണ്‍സന്‍ ആശംസകള്‍ അര്‍പ്പിക്കും.
ഗ്രാമീണ ഗവേഷകരെയും സാങ്കേതിക വിദഗ്ധരെയും പ്രോത്സാഹിപ്പിക്കുകയും അവരുടെ കണ്ടുപിടുത്തങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമുള്ള വേദിയൊരുക്കുകയും മറ്റ് ശാസ്ത്രസാങ്കേതിക വിദഗ്ധരുമായി ആശയവിനിമയം നടത്താനുള്ള അവസരമൊരുക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. കോവിഡ് പശ്ചാത്തലത്തില്‍ പൂര്‍ണമായും കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി കോഴിക്കോട്, വയനാട് ജില്ലകളിലെ ഗ്രാമീണഗവേഷകരുടെ കണ്ടുപിടുത്തങ്ങളുടെ പ്രദര്‍ശനവും മത്സരവുമായിരിക്കും കോഴിക്കോട് ബീച്ചിലുള്ള സയന്‍സ് സെന്ററില്‍ നടക്കുക. തിരഞ്ഞെടുക്കപ്പെട്ട 8 കണ്ടുപിടുത്തങ്ങളാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ഇതില്‍ നിന്നും തിരഞ്ഞെടുക്കുന്ന കണ്ടുപിടുത്തങ്ങള്‍ സംസ്ഥാനതലത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ പ്രദര്‍ശിപ്പിക്കും.
Post a Comment