ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും മലയാളി താരവുമായ ഒളിമ്പ്യന്‍ പി ആർ ശ്രീജേഷ്. ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പുരസ്ക്കാരം സ്വപ്നങ്ങൾക്ക് അതീതമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഹോക്കി താരമായ തനിക്ക് പുരസ്ക്കാരം ലഭിച്ചതിൽ അഭിമാനമുണ്ട്. ഹോക്കിയെ വളർത്തുന്നതിന് പരിശ്രമം തുടരും. ഒളിമ്പിക്സിലെ മെഡൽ നേട്ടവും ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചതും നിരവധി പേർക്ക് പ്രചോദനമായിമാറും. ശ്രീജേഷ് ഉള്‍പ്പെടെയുള്ള 12 കായിക താരങ്ങള്‍ക്കാണ് ഈ വര്‍ഷചത്തെ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചത്. സ്കൂളുകളിൽ ഹോക്കി എത്തിക്കണം. കൂടുതൽ ടൂർണമെന്റ് നടത്തണം. ഇവ ഹോക്കിയുടെ പ്രചാരം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post a Comment