സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത: കോഴിക്കോട് ഓറഞ്ച് അലർട്ട്


സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് അറബിക്കടലിലേക്ക് എത്തും എന്നാണ് വിലയിരുത്തൽ. ന്യൂനമർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.

തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട,  കോട്ടയം എറണാകുളം, ഇടുക്കി , കോഴിക്കോട് വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് . ആലപ്പുഴ, പാലക്കാട്,  മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച വരെ സംസ്ഥാനത്ത് മഴ തുടർന്നേക്കും ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Post a Comment

Previous Post Next Post