കോഴിക്കോട് കെഎസ്ആര്‍ടിസി ടെര്‍മിനലിന്റെ ബലക്ഷയം: കേസെടുക്കണമെന്ന് വിജിലന്‍സ്


കോഴിക്കോട്ടെ കെ.എസ്.ആര്‍.ടി.സി ടെര്‍മിനല്‍ തൂണുകള്‍ക്ക് ബലക്ഷയമുണ്ടെന്ന മദ്രാസ് ഐ.ഐ.ടി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഉത്തരവാദികള്‍ക്കെതിരേ കേസെടുക്കണമെന്ന് വിജിലന്‍സ്. കെ.ടി.ഡി.എഫ്.സി മുന്‍ ചീഫ് എന്‍ജിനിയര്‍, ആര്‍കിടെക്ട് എന്നിവര്‍ക്കെതിരേ കേസെടുക്കണമെന്നാണ് വിജിലന്‍സ് സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്ലാനിന് കോര്‍പ്പറേഷന്റെ അംഗീകാരം വാങ്ങാതെയാണ് കെട്ടിടം പണിതത്, കെട്ടിടം പണി പൂര്‍ത്തിയായ ശേഷം അംഗീകാരത്തിന് അപേക്ഷ നല്‍കുകയും ചെയ്തു എന്നതടക്കമുള്ള കാര്യങ്ങള്‍  റിപ്പോര്‍ട്ടിലുണ്ട്.

കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ടെര്‍മിനലിന്റെ  20 ശതമാനം തൂണുകള്‍ക്കും ബലക്ഷയമുണ്ടെന്നായിരുന്നു ഐ.ഐ.ടി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. തുടര്‍ന്ന് അടിയന്തരമായി ബസ് സര്‍വീസുകള്‍ അവിടെനിന്ന് മാറ്റാനും തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി കിയോസ്‌കുകള്‍ ഉടന്‍ ഒഴിഞ്ഞ് പോകണമെന്നും ആവശ്യപ്പെട്ടിരുന്നു. 


Post a Comment

Previous Post Next Post