തിരുവനന്തപുരം ആര്യനാട് ചെറുമഞ്ചലില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് വെയിറ്റിങ് ഷെഡിലേക്ക് പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ബുധനാഴ്ച കാലത്തുണ്ടായ അപകടത്തില്‍ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ സോമന്‍ നായര്‍ (65) എന്നയാളാണ് മരിച്ചത്.
ചെറുമഞ്ചല്‍ സ്വദേശിയായ സോമന്‍ നായര്‍ ആശുപത്രിയിലേക്ക് പോകുന്നതിനായി ബസ് കാത്ത് നില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. നെടുമങ്ങാട് ഭാഗത്തേക്ക് വന്ന കെഎസ്ആര്‍ടിസി ബസ്സാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വെയിറ്റിങ് ഷെഡ് പൂര്‍ണമായും തകര്‍ന്നു. ബസ് വളവ് തിരിഞ്ഞു വരുന്നതിനിടെയായിരുന്നു അപകടം. രാവിലെ സ്‌കൂളിലേക്ക് പോകാന്‍ ബസ് കാത്തുനിന്ന് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടതില്‍ അധികവും.
Post a Comment