ജില്ലയിലെ റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കാൻ മന്ത്രിതലത്തിൽ ശക്തമായ ഇടപ്പെടൽ വേണം; രാഷ്ട്രീയ ജനതാദൾ.


കോഴിക്കോട് ജില്ലയിലെ റോഡുകളുടെ അറ്റകുറ്റപണികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും റീട്ടാറുകൾ ചെയ്ത റോഡുകൾ പലതും പൊട്ടിപൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുകയാണ്.  ടൂ വീലർ യാത്രക്കാരാണ് അധികവും അപകടത്തിൽ പെടുന്നത് റോഡുകളുടെ ശോചനീയവസ്ഥ പരിഹരിക്കാൻ മന്ത്രിതലത്തിൽ ശക്തമായ ഇടപ്പെടൽ ഉണ്ടാവണമെന്ന് രാഷ്ട്രീയ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡൻറ്  ചന്ദ്രൻ പൂക്കിണാറമ്പത്ത് അദ്ധ്യക്ഷം വഹിച്ചു.  ശ്രീജിത്ത് പേരാമ്പ്ര,  ചോലക്കര മുഹമ്മദ് മാസ്റ്റർ യൂസഫലി മടവൂർ, ഷാഹുൽ ഹമീദ് വൈദ്യരങ്ങാടി, നിധി വെങ്കിടേഷ് എന്നിവർ സംസാരിച്ചു. ശശിധരൻ പുലരി നന്ദി രേഖപ്പെടുത്തി

Post a Comment

Previous Post Next Post