മുത്താമ്പി-അണേല റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉപവാസ സമരം നടത്തി.


നടേരി:  മുത്താമ്പി -അണേല റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ യൂത്ത് കോണ്‍ഗ്രസ് മുത്താമ്പി മേഖല കമ്മിറ്റി ഏകദിന ഉപവാസ സമരം നടത്തി. ഉപവാസ സമരം മുന്‍ ഡി.സി.സി പ്രസിഡന്റ് യൂ. രാജീവന്‍ ഉദ്ഘാടനം ചെയ്തു. റോഡ് നന്നാക്കാന്‍ 25 ലക്ഷം അനുവദിച്ചിട്ട് 25 മാസമായിട്ടും ജനങ്ങളെ വിഡ്ഢികളക്കുന്ന  അധികാരികളുടെ നടപടി പ്രതിഷേധാര്‍ഹമെന്ന് യൂ.രാജീവന്‍  പറഞ്ഞു. മുഹമ്മദ് നിഹാല്‍ അധ്യക്ഷത വഹിച്ചു.

 സമാപന യോഗത്തില്‍  കെ.എസ്.യൂ ജില്ല വൈസ് പ്രസിഡന്റ് ജെറില്‍ ബോസ് നാരങ്ങ നീര് നല്‍കി.അജയ് ബോസ്സ്,റാഷിദ് മുത്താമ്പി,എം.കെ.അഭിനവ്,സജിത്ത് കാവുംവട്ടം,ബിപിന്‍ കിടാവ്,ഗോകുല്‍ ദാസ്,എം.എം.ആദില്‍,എം.കെ.ഫാമിസ്,പ്രിത്വിരാജ് പുതിയോട്ടില്‍,നജീബ് ഒറവങ്കര,അക്ഷയ് പുതിയോട്ടില്‍, എം.കെ. മുബഷീര്‍, റിഷാദ് കുന്നനാരി, എസ്. നന്ദകിഷോര്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post